കൊച്ചി: കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് എറണാകുളത്ത് ചേരും. കോർപറേഷനിൽ ജയിച്ച കോൺഗ്രസ് കൗൺസിലർമാരിൽനിന്ന് മേയർ ആരാവണം എന്നതിൽ അഭിപ്രായം തേടും. കെപിസിസി നിർദേശ പ്രകാരമാണിത്.
സമവായത്തിലൂടെ തീരുമാനത്തിൽ എത്താനും പാർട്ടിയിലെ സീനിയർ നേതാക്കളെ മേയർ സ്ഥലത്തേക്ക് പരിഗണിക്കണമെന്നും കെപിസിസി സർക്കുലറിലുണ്ട്. നിലവിൽ ദീപ്തി മേരി വർഗീസിനാണ് സാധ്യത കൂടുതൽ. രണ്ടര വർഷത്തെ ടേം വ്യസ്ഥയിൽ മിനിമോൾക്കൊ ഷൈനി മാത്യുവിനോ നൽകണോയെന്നും ഇന്ന് ആലോചിക്കും. ഡിസംബര്‍ 23 നുള്ളിൽ മേയറുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള മുന്നൊരുക്കങ്ങളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമടക്കം ചർച്ച ചെയ്യാൻ ഇന്ന് കൊച്ചിയില്‍ യുഡിഎഫ് യോഗം ചേരും. കളമശേരി ചാക്കോളാസ് കണ്വന്ഷന് സെന്ററിലാണ് യുഡിഎഫ് യോഗം.